കളഞ്ഞ് കിട്ടിയ തുക തിരിച്ച് ഏൽപ്പിച്ച് യുവാവ് മാതൃകയായി
1458126
Tuesday, October 1, 2024 8:20 AM IST
കൊയിലാണ്ടി: കനറാ ബാങ്കിന്റെ എടിഎമ്മിൽനിന്നും കളഞ്ഞ് കിട്ടിയ തുക ബാങ്ക് അധികാരികളെ തിരിച്ച് ഏൽപ്പിച്ച് യുവാവ് മാതൃകയായി. കൊയിലാണ്ടി അരങ്ങാടത്ത് താഴ വിനിൽ രാജാണ് തനിക്ക് കൗണ്ടറിൽ നിന്നും ലഭിച്ച തുക ബാങ്ക് മാനേജരെ ഏൽപ്പിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ പുതിയ സ്റ്റാൻഡിന് സമീപത്തെ എടിഎം കൗണ്ടറിൽ നിന്നും പണമെടുക്കാൻ പോയപ്പോഴാണ് കൗണ്ടറിലെ കാഷ് പൗച്ചിൽ പണം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പണം കോടതിക്ക് മുൻവശത്തെ കനറാ ബാങ്ക് ശാഖയിലെ മാനേജരെ ഏൽപ്പിക്കുകയായിരുന്നു. യുവമോർച്ച കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിയാണ് വിനിൽ രാജ്.