വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
1459794
Tuesday, October 8, 2024 8:36 AM IST
മുക്കം: ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേർ പിടിയിൽ. ആസാം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
കുറേ ആളുകൾ ഉപദ്രവിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പിടിയിലായവർ. മറ്റു പ്രതികൾക്കായി മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 15 കാരിയായ വിദ്യാർഥിനിക്ക് വയറു വേദന അനുഭവപെട്ടപ്പോൾ ആശുപത്രിയിൽ പ്രവശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ആറു മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. പ്രതികളെ താമരശേരി കോടതി റിമാൻഡ് ചെയ്തു.