പന്നിക്കോട്ടൂരിൽ ഇടിമിന്നലിൽ വീട് തകർന്നു
1460303
Thursday, October 10, 2024 9:01 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഒന്നിൽപ്പെട്ട പന്നിക്കോട്ടൂരിലെ ആശാരി കണ്ടി കൃഷ്ണന്റെ വീട് ഇടിമിന്നലിൽ തകർന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടും വീട്ടു ഉപകരണങ്ങളുമാണ് തകർന്നത്. വാർഡ് അംഗം എം.എം. പ്രദീപൻ സന്ദർശിച്ചു. വില്ലേജ് ഓഫീസ്, ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ പരാതി നല്കി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.