കാനത്തില്‍ ജമീല എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം: വി.പി. ദുല്‍ഖിഫില്‍
1461167
Tuesday, October 15, 2024 1:30 AM IST
കോഴിക്കോട്: കാനത്തില്‍ ജമീല എംഎല്‍എയുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസ് കേസെടുത്തു അന്വേഷണം നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍.
മുചുകുന്ന് കോളജിലെ യുഡിഎസ്എഫിന്റെ തകര്‍പ്പന്‍ വിജയത്തില്‍ വിറളി പൂണ്ട ഡിവൈഎഫ്ഐ -സിപിഎം പ്രവര്‍ത്തകര്‍ യുഡിഎസ്എഫ് പ്രവര്‍ത്തകരെ കോളജില്‍നിന്ന് പുറത്ത് വരാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും അതിനു പോലീസ് ഒത്താശ നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ്, ജില്ലാ പഞ്ചായത്ത് മെംബര്‍ നേതൃത്വത്തില്‍ ജനപ്രതികള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് ലീഗിന്റെയും കെഎസ് യുവിന്റെയും എം എസ് എഫിന്റെയും നേതാക്കന്മാര് കോളജിലേക്ക് വിവരങ്ങള്‍ അറിയാന്‍ എത്തിയത്.
അവിടെ പോലീസിന്റെ സാന്നിധ്യത്തില്‍ കാനത്തില്‍ ജമീല എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നു അദ്ദേഹം അറിയിച്ചു.