വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
1263366
Monday, January 30, 2023 10:24 PM IST
പനമരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പനമരം അഞ്ഞണിക്കുന്ന് പുനത്തിൽ ഹാരിസാണ്(38) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പുനത്തിൽ യൂസുഫ് ഫാത്തിമ ദന്പതികളുടെ മകനാണ്. കഴിഞ്ഞ ദിവസം ഹാരിസ് സഞ്ചരിച്ച ബൈക്ക് ജീപ്പുമായി പനമരം മാത്തൂർ സർവീസ് സ്റ്റേഷന് സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മകൾ ദിൽഷ ചികിത്സയിലാണ്. ഭാര്യ: മുഫീദ. മറ്റ് മക്കൾ: മുഹമ്മദ്, മുഫീദ്.