പദയാത്ര നടത്തി
1263514
Tuesday, January 31, 2023 12:01 AM IST
പുൽപ്പള്ളി: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുള്ളൻകൊല്ലി മണ്ഡലം കോണ്ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുള്ളൻകൊല്ലിയിൽ നിന്ന് പാടിച്ചിറയിലേക്ക് ഗാന്ധി സ്മൃതി പദയാത്ര നടത്തി. പദയാത്ര ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജോയി വാഴയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.ഡി. സജി, നിസി അഹമ്മദ്, ഭാരവാഹികളായ സ്റ്റീഫൻ പുകുടിയിൽ, ശിവരാമൻ പാറക്കുഴി, പി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.
പാടിച്ചിറയിൽ നടന്ന പദയാത്ര സമാപന സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. പി.കെ. രാജൻ, വി.ടി. തോമസ്, ജോസ് കുന്നത്ത്, സി.കെ. ജോർജ്, തോമസ് പാഴൂക്കാല, പി.കെ. ജോസ്, ഗിരിജ കൃഷ്ണൻ, ബീന ജോസ്, ലിസി സാബു, ലില്ലി തങ്കച്ചൻ, ജോർജ് എടപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.