മീനങ്ങാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേരള ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ശില്‍പ്പശാല നടത്തി.
ലീഡ് ബാങ്ക് മാനേജര്‍ ടി.എം. മുരളീധരന് അധ്യക്ഷത വഹിച്ചു. സാമ്പത്തിക സാക്ഷരതാ കൗണ്‍സലര്‍ വി. സിന്ധു, ഡോ.ബാവ കെ. പാലുകുന്ന്, പി.കെ. സരിത എന്നിവര്‍ പ്രസംഗിച്ചു. റിസര്‍വ് ബാങ്ക് മാനേജര്‍ ഇ.കെ. രഞ്ജിത്ത് ക്ലാസെടുത്തു.