എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും കവാട യോഗങ്ങളും നടത്തി
1574170
Tuesday, July 8, 2025 10:21 PM IST
മട്ടന്നൂർ: അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഇൻഷ്വറൻസ് ജീവനക്കാരും ഏജന്റുമാരും ജില്ലയിലെ എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി.
എൽഐസി എംപ്ലോയീസ് യൂണിയൻ, എൽഐസി ഏജന്റസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, എൽഐസി പെൻഷനേഴ്സ് അസോസിയേഷൻ സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രകടനവും യോഗവും നടത്തിയത്. കണ്ണൂരിൽ എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ-കാസർഗോഡ് ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പിൽ പി. വി. ഷിജു, കെ. ഗണേശൻ,സി. ദാമോദരൻ, സി. വി. മനീഷ, കെ. ചന്ദ്രൻ എന്നിവരും പയ്യന്നൂരിൽ ടി.വി.ഗണേശൻ, കെ.വി. വേണു, രമേഷ് പുതിയറക്കൽ, എം. ഷിബിൻ, എം. ചന്ദ്രൻ, കെ. ജയരാജൻ എന്നിവരും പ്രസംഗിച്ചു.