ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ചു
1574235
Wednesday, July 9, 2025 12:33 AM IST
ഇരിട്ടി: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മലയോര ഹൈവേയിൽ കരിക്കോട്ടക്കരി-എടൂർ റോഡിൽ കൊട്ടുകപ്പാറ കാലിവളവിൽ ഇന്നലെ രാവിലെ പത്തോടെയാണ് അപകടം അപകടം. കരിക്കോട്ടക്കരി വളയങ്കോട് സ്വദേശി കെട്ടിലിങ്കൽ സുബൈറാണ് (46) മരിച്ചത്.
കരിക്കോട്ടക്കരിയിൽ എടൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ വളവിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിലായ സുബൈറിനെ ഓടിയെത്തിയ സമീപവാസികൾ ചേർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരിക്കോട്ടക്കരിയിലെ ജാസ്മിൻ പിക്കിൾസ് സംരംഭത്തിന്റെ ഉടമ കൂടിയായ സുബൈർ യൂത്ത് ലീഗ് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റും കൂടിയാണ്. ഭാര്യ: ഹസീന. മക്കൾ: റുസൈന, അജ്മൽ. കുഞ്ഞിമോൻ-സക്കീന ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷമീർ, നാസർ, മുനീർ, സുഹറ.