ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
1574174
Tuesday, July 8, 2025 10:21 PM IST
ചെറുപുഴ: ചെറുപുഴ ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു. ഡിസ്ട്രിക്ട് മുൻ ഗവർണർ ഡെന്നീസ് തോമസ് ഉദ്ഘാടനം ചെയ്തു. ചെറുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് എം.ടി.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി സെൻ സെബാസ്റ്റ്യൻ, കെ.കെ. വേണുഗോപാൽ, ഡോ. മെൻഡലിൻ മാത്യു, ബോബൻ ജോസഫ്, ഷാജി ജോസഫ്, ബെന്നി ജോൺ, ഡോ. സുജ വിനോദ്, ഡോ. പ്രവൺ ഗോപിനാഥ്, ബെന്നി സെബാസ്റ്റ്യൻ, കെ.എ. സെബാസ്റ്റ്യൻ, എൻ.ജെ. ജോസഫ്, മഞ്ജു അഭിലാഷ്, റോയി ജോസഫ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളെയും 70 വയസിന് മുകളിൽ പ്രായമുള്ള ക്ലബംഗങ്ങളേയും ആദരിച്ചു. ഭാരവാഹികൾ ബോബൻ ജോസഫ് -പ്രസിഡന്റ്, റോയി ജോസഫ് -സെക്രട്ടറി, തോമസ് ജോസഫ് -ട്രഷറർ.
ചെറുപുഴ: പാടിയോട്ടുചാൽ ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു. മുൻ ഡിസ്ട്രിക്ട് ഗവർണർ ടി.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. കെ. സിനു അധ്യക്ഷത വഹിച്ചു. ചീഫ് ഐടി കോ-ഓർഡിനേറ്റർ ശ്രീനിവാസ പൈ, വി.പി.നിതീഷ്, രാഘവൻ തെക്കെടവൻ, ജീവ് ജയിംസ്, ഹൈമ ശശിധരൻ, കെ.പി. ജ്യോതിഷ്, ഷാജീവൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. സീനു (പ്രസിഡന്റ്), വി.പി. നിതീഷ് (സെക്രട്ടറി).