ന്യൂമോണിയ ബാധിച്ച് വിദ്യാർഥി മരിച്ചു
1574234
Wednesday, July 9, 2025 12:33 AM IST
മണക്കടവ്: ന്യൂമോണിയ ബാധിച്ച് വിദ്യാർഥി മരിച്ചു. ശ്രീപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ഹരികൃഷ്ണനാണ് (15) മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വായക്കമ്പ പൊറ്റമല ഹരിപ്രകാശിന്റെയും ജയകുമാരിയുടേയും മകനാണ്. സഹോദരൻ:ഹരിനന്ദൻ (വിദ്യാർഥി). മൃതദേഹം സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിനു ശേഷം ഒരു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.