ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
1574179
Tuesday, July 8, 2025 10:21 PM IST
നിർമലഗിരി: നിർമലഗിരി കോളജ് (ഓട്ടോണമസ്) ഹോം സയൻസ് വിഭാഗം ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സെലിൻ മാത്യു ഉദ്ഘാടനം ചെയ്തു. മാനാ സ്പൈൻ ആൻഡ് വെൽനസ് ക്ലിനിക്കിലെ കൺസൾട്ടന്റ് ന്യൂട്രീഷ്യനിസ്റ്റ് എം.ജെ. ആഗ്നറ്റ് മുഖ്യാതിഥിയായിരുന്നു. വിദ്യാർഥികൾക്ക് ഹോം സയൻസ്, പ്രത്യേകിച്ച് ന്യൂട്രീഷ്യൻ മേഖലയിലെ തൊഴിലവസരങ്ങളെയും സാധ്യതകളെയും കുറിച്ച് പ്രസംഗിച്ചു.
ഹോം സയൻസ് പഠനത്തിന്റെ പ്രാധാന്യം, വിവിധ കരിയർ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് വ്യക്തമായ ധാരണ നൽകുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഹോം സയൻസ് വിഭാഗം അധ്യക്ഷ കെ. ദീപ്തി ലിസ്ബത്ത് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രഫ. എ. ഐശ്വര്യ, വിദ്യാർഥിനി ശിവാനി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.