മരം കടപുഴകി കെട്ടിടത്തിൽ വീണു
1574178
Tuesday, July 8, 2025 10:21 PM IST
മട്ടന്നൂർ: ശക്തമായ കാറ്റിലും മഴയിലും മട്ടന്നൂരിൽ മരം കടപുഴകി വീണ് കെട്ടിടത്തിന് നാശനഷ്ടം. മട്ടന്നൂർ - കണ്ണൂർ റോഡിലെ കോളാരി വില്ലേജ് ഓഫീസ് പരിസരത്തെ കൂറ്റൻ തേക്ക് മരമാണ് കടപുഴകി സമീപത്തെ കെട്ടിടത്തിലേക്ക് വീണത്. മരം വീണതിനെ തുടർന്ന് റാറാവീസ് മന്തി ഹൗസിന്റെ ഷീറ്റുകളാണ് തകർന്നത്. ഇന്നലെ രാവിലെയായിരുന്നു അപകടം.