കാരുണ്യ പദ്ധതി പിണറായി സർക്കാർ തകർത്തു: മാർട്ടിൻ ജോർജ്
1574173
Tuesday, July 8, 2025 10:21 PM IST
കണ്ണൂർ: സാധാരണക്കാർക്ക് ഏറെ ആശ്വാസമായി ഉമ്മൻ ചാണ്ടി സർക്കാർ ആവിഷ്കരിച്ച കാരുണ്യ പദ്ധതിയെ പോലും പിണറായി സർക്കാർ തകർത്തിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
ആരോഗ്യ മേഖലയിലെ സർക്കാരിന്റെ പരാജയത്തിൽ പ്രതിഷേധിച്ചും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ജില്ലയിലെ താലൂക്ക് ആശുപത്രികൾക്കു മുന്നിൽ കോൺഗ്രസ് നടത്തിയ ധർണയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രി പരിസരത്ത് നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ-അഴീക്കോട് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയുടെ മുമ്പിൽ നടത്തിയ പ്രതിഷേധ ധർണയിൽ കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കായക്കൽ അധ്യക്ഷത വഹിച്ചു.
പ്രഫ.എ.ഡി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.കെ. പ്രമോദ്, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, ടി.ജയകൃഷ്ണൻ, പി.മുഹമ്മദ് ഷമ്മാസ്, പി.മാധവൻ, അഡ്വ. പി.ഇന്ദിര, ഷമാ മുഹമ്മദ്, മുണ്ടേരി ഗംഗാധരൻ, ശ്രീജ മഠത്തിൽ, എം.പി. വേലായുധൻ, സി.ടി. ഗിരിജ, ലിഷ ദീപക്ക്, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കൂക്കിരി രാജേഷ്, ബിജു ഉമ്മർ, എം.കെ. വരുൺ എന്നിവർ പ്രസംഗിച്ചു.
പയ്യന്നൂര്‍: കേരളത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടായിരുന്ന പുരോഗതി കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് മന്ത്രിയുടെ കാര്യക്ഷമത ഇല്ലായ്മയും ധനവകുപ്പിന്റെ പിടിപ്പുകേടുംമൂലം തകിടം മറിച്ചതായി കോൺഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. പയ്യന്നൂര്‍, ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മഹേഷ് കുന്നുമ്മല്‍, ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എ.പി. നാരായണന്, പി. ലളിത, ഡി.കെ. ഗോപിനാഥ്, ആലയില്‍ ബാലകൃഷ്ണന്, കെ.കെ. സുരേഷ് കുമാര്‍, എം. ഉമ്മര്‍, ടി.വി. ഗംഗാധരന്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. ഫല്ഗുനന്, എ. രൂപേഷ്, അത്തായി പത്മിനി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍, ആകാശ് ഭാസ്കരന്, അര്ജുന് കൊറോം, നവനീത് നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇരിക്കൂർ: ആരോഗ്യ മേഖലയോടുള്ള സർക്കാരിന്റെ അവഗണക്കെതിരെയും, ആരോഗ്യ മന്ത്രിയുടെ കെടുകാര്യസ്ഥതയ്ക്കെതിരേയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരിക്കൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം ഡോ. കെ.വി. ഫിലോമിന,കൊയ്യo ജനാർദനൻ, കെ. പി. ഗംഗാധരൻ, ബേബി തോലാനി, ജോജി വർഗീസ്, ഇ.വി. രാമകൃഷ്ണൻ, കെ.കെ ഷഫീഖ്, കെ.ആർ. അബ്ദുൽ കാദർ, നസീമഖാദർ, ടി.സി. പ്രിയ, വിജിൽമോഹൻ, പ്രിൻസ് പി. ജോർജ്, എന്നിവർ പ്രസംഗിച്ചു.