അണക്കെട്ടില്‍ കാണാതായ ബംഗാള്‍ സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു
1224172
Saturday, September 24, 2022 10:29 PM IST
കാഞ്ഞങ്ങാട്: കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ അണക്കെട്ടില്‍ കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. ബംഗാള്‍ സ്വദേശി അപു റോയി (23)യാണ് മരിച്ചത്.
കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്നു. ഒരാഴ്ച മുമ്പാണ് സഹോദരനൊപ്പം കാഞ്ഞങ്ങാട്ടെത്തിയത്. അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ ഇവിടെ നീരൊഴുക്ക് കൂടുതലായിരുന്നു. ഇക്കാര്യം അറിയാതെയാണ് തൊഴിലാളികള്‍ കുളിക്കാനിറങ്ങിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.