റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിൽ ബേക്കല്‍ ഉപജില്ല മുന്നില്‍
1244210
Tuesday, November 29, 2022 12:45 AM IST
വരവര്ണവിസ്മയം
ഷൈബിന് ജോസഫ്
ചായ്യോത്ത്: 61-ാമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് ചായ്യോത്ത് ജിഎച്ച്എസ്എസില്‍ വര്‍ണാഭമായ തുടക്കം. ആദ്യദിനം 35 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 180 പോയിന്റോടെ ബേക്കല്‍ ഉപജില്ലയാണ് മുന്നില്‍. ചെറുവത്തൂര്‍ (166) രണ്ടും കാസര്‍ഗോഡ് (158) മൂന്നും സ്ഥാനത്ത് നില്ക്കുന്നു. കുമ്പള (82), ഹൊസ്ദുര്‍ഗ് (78), ചിറ്റാരിക്കാല്‍ (66), മഞ്ചേശ്വരം (62) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നിലവാരം.ഡിഡിഇ സി.കെ.വാസു കലോത്സവത്തിന് കൊടിയേറ്റി. സ്റ്റേജിതരമത്സരങ്ങള്‍ ഇന്നു സമാപിക്കും. ഇന്നു വൈകുന്നേരം നാലിനു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്, എം.രാജഗോപാലന്‍, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവര്‍ സംബന്ധിക്കും.