ബഹുസ്വര ഇന്ത്യയുടെ ഭാവി: സെമിനാര്‍
1262392
Thursday, January 26, 2023 12:49 AM IST
പരപ്പ: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പരപ്പയില്‍ ബഹുസ്വര ഇന്ത്യയുടെ ഭാവി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിമാരായ എം. നൗഷാദലി, കെ.രാഘവന്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എം.മീനാകുമാരി, ജില്ലാ സെക്രട്ടറി പി.ദിലീപ് കുമാര്‍, പ്രസിഡന്റ് എ.ആര്.വിജയകുമാര്‍, സിപിഎം ഏരിയാ സെക്രട്ടറി എം.രാജന്, കെ.ഹരിദാസ്, ടി.പ്രകാശന് എ.ആര്.രാജു, കെ.വസന്തകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.