ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു
Monday, January 30, 2023 12:42 AM IST
ക​രി​വേ​ട​കം: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ നാ​ടോ​ടി നൃ​ത്ത​ത്തി​ല്‍ എ ​ഗ്രേ​ഡും സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ടെ​ന്നീ​സി​ല്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യ പു​ണ്യ കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന ത​ല നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം നേ​ടി​യ അ​ഭി​ഷേ​ക്, സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഭ​ര​ത​നാ​ട്യ​ത്തി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യ അ​മൃ​ത ഹ​രി എ​ന്നി​വ​രെ കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡി​ന്‍റെ​യും ചു​ഴു​പ്പ് അ​ങ്ക​ണ​വാ​ടി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി, ഉ​ദ​യ, സ്‌​നേ​ഹ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​നേ​ഹോ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ലി​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷ രാ​ജേ​ഷ്, കെ. ​ജ​യ​ന്‍, ജി. ​ശ്രീ​ല​ത, ബീ​ന നാ​രാ​യ​ണ​ന്‍, ലീ​ലാ​മ​ണി രാ​ജു, ബി​ന്ദു മോ​ഹ​ന​ന്‍, അ​ല്‍​ഫോ​ന്‍​സ ബേ​ബി, സാ​വി​ത്രി കൃ​ഷ്ണ​ന്‍, പു​ണ്യ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.