സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തുവന്നു: എം.എം.ഹസന്
1264183
Thursday, February 2, 2023 12:44 AM IST
കാസര്‍ഗോഡ്: ഇ. ചന്ദ്രശേഖരന് എംഎല്‍എയെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറിയത് സിപിഎം-ബിജെപി പരസ്പരധാരണയുടെ ഭാഗമായാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്.
കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എയെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ സാക്ഷികള്‍ കൂറുമാറിയത് നേതൃത്വത്തിന്റെ അറിവോടെയാണ്. സഹകരണബാങ്ക് തെരഞ്ഞെടുപ്പുകളിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും നേരത്തെ തന്നെ അവര്‍ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ബിജെപി വലിയ വര്‍ഗീയ കക്ഷിയാണെന്ന് വിളിച്ചു കൂവുന്നുണ്ടെങ്കിലും അവരുമായുള്ളസിപിഎമ്മിന്റെ രഹസ്യബന്ധം എല്ലാ മതേതര കക്ഷികള്‍ക്കും നന്നായറിയാം.
ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ എല്ലാ മതേതര കക്ഷികളും പങ്കെടുത്തിട്ടും സിപിഎം വിട്ടുനിന്നത് ബിജെപിയെ തൃപ്തിപ്പെടുത്താനുള്ള അടവാണെന്നും അദ്ദേഹം പറഞ്ഞു.