സംസ്ഥാനപാതയുടെ നവീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കണം: രാജപുരം ഫൊറോന
1279584
Tuesday, March 21, 2023 12:51 AM IST
രാജപുരം: നിര്‍മാണത്തിലെ അശാസ്ത്രീയതയും കരാറുകാരന്റെ അനാസ്ഥയും മൂലം നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്ന പൂടംകല്ല്-പാണത്തൂര്‍ സംസ്ഥാനപാതയുടെ നവീകരണം ഇനിയെങ്കിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് രാജപുരം ഫൊറോനയിലെ വൈദികരുടെയും കൈക്കാരന്മാരുടെയും സമ്മേളനം ആവശ്യപ്പെട്ടു.
പൊടി ശല്യവും യാത്രാദുരിതവും മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. കാലവര്‍ഷവും അടുത്തുവരുന്ന സാഹചര്യത്തില്‍ റോഡ് പ്രവൃത്തി വേഗത്തിലാക്കിയില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
ഫൊറോനാ വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് തറപ്പുതൊട്ടിയില്‍, ഫാ. ജോഷി വലിയവീട്ടില്‍, ഫാ. ഷിനോജ് വെള്ളായിക്കില്, ജിജി കിഴക്കേപുറത്ത്, സന്തോഷ് കനകമൊട്ട, ജോസ് കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.