ഉപ്പിലിക്കൈ സ്കൂള്‍ വാര്‍ഷികം രണ്ടിന്
1282372
Thursday, March 30, 2023 12:45 AM IST
കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ ജിഎച്ച്എസ്എസ് വാര്‍ഷികാഘോഷവും പ്രീ പ്രൈമറി വര്‍ണോത്സവവും യാത്രയയപ്പ് സമ്മേളനവും ഏപ്രില്‍ രണ്ടിന്. രാവിലെ ഒമ്പതിന് പ്രിന്‍സിപ്പല്‍ കെ.എസ്. രത്നമ്മ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രീ പ്രൈമറി കുട്ടികളുടെ കലാകായിക മത്സരങ്ങള്‍. വൈകുന്നേരം അഞ്ചിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ മുഖ്യാധ്യാപകന്‍ എന്‍. അജയകുമാര്‍, സംഘാടകസമിതി ചെയര്മാന് പി.വി. മോഹനന്, പിടിഎ പ്രസിഡന്റ് കെ. ഗംഗാധരന്, എസ്എംസി ചെയര്മാന് ഇ.വി. വിജയന്, എംപിടിഎ പ്രസിഡന്റ് കെ. ചാന്ദ്നി, സ്മിത രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.