നദികളില്‍ നിന്നും നീക്കം ചെയ്ത എക്കലും ചെളിയും ലേലം ചെയ്യും
1282376
Thursday, March 30, 2023 12:45 AM IST
കാസര്‍ഗോഡ്: ജലവിഭവ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്‍സൂണ്‍ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലയിലെ ചെങ്കള, പൈവളിഗെ, മീഞ്ച, മംഗല്പാടി, മധൂര്‍, പുല്ലൂര്‍-പെരിയ, അജാനൂര്‍, മഞ്ചേശ്വരം, കുമ്പള, പുത്തിഗെ, വെസ്റ്റ് എളേരി, ബളാല്‍ എന്നീ പഞ്ചായത്തുകളിലും കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം-വയക്കര, ചെറുപുഴ പഞ്ചായത്തുകളിലും ആയി ആകെ 29 ഇടങ്ങളിലായി ശേഖരിച്ചിട്ടുള്ള എക്കലും ചെളിയും ക്വട്ടേഷന്‍ പരസ്യലേലം വഴി വില്‍ക്കുന്നതിനുള്ള നടപടികള്‍ കാസര്‍ഗോട് ഇറിഗേഷന്‍ ഡിവിഷന് ആരംഭിച്ചു.
ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടത്തുന്ന ക്വട്ടേഷന്‍, പരസ്യ ലേലത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ക്വട്ടേഷന്‍, പരസ്യ ലേലം സംബന്ധിച്ച വിശദാംശങ്ങള്‍ കാസര്‍ഗോഡ് ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കാര്യാലത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 04994 256180. ഇ-മെയില്‍ [email protected]