തടവുകാര്‍ക്ക് പരിശീലനം ആരംഭിച്ചു
1339134
Friday, September 29, 2023 1:04 AM IST
കാഞ്ഞങ്ങാട്: സാമൂഹ്യനീതിവകുപ്പിന്റെ നേര്‍വഴി പദ്ധതിയുടെ ഭാഗമായി ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍ തടവുകാര്‍ക്കായി ജില്ലാ പ്രൊബേഷന്‍ ഓഫീസും കാസര്‍ഗോഡ് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും ജില്ലാ നിയമ സേവന അതോറിറ്റിയും (ഡിഎല്‍എസ്എ) സംയുക്തമായി സംഘടിപ്പിക്കുന്ന നിയമ ബോധവത്കരണ ജീവിത നൈപുണ്യ- സംരംഭകത്വവികസന പരിശീലന പരിപാടി ആരംഭിച്ചു.
ഹൊസ്ദുര്‍ഗ് അസി.സെഷന്‍സ് ജഡ്ജ് എം.സി. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ.പി. രാജ് മുഖ്യാതിഥിയായി. കാസര്‍ഗോഡ് ചീഫ് ലീഗല്‍ എയ്ഡ് ഡിഫെന്‍സ് കൗണ്‍സില്‍ കെ.എ. സാജന് തടവുകാരുടെ അവകാശങ്ങളും കടമകളും നല്ല നടപ്പ് നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ അവതരണം നടത്തി.
പേപ്പര്‍ ക്യാരിബാഗ് ആന്‍ഡ് ലോംഗ് കവര്‍ നിര്‍മാണം എന്നിവയിലാണ് സംരഭകത്വ പരിശീലനം. വെള്ളിക്കോത്ത് ആര്‍എസ്ഇടിഐ ഡയറക്ടര്‍ വി.പി. ഗോപി, പി. രമ, എന്‍. നിര്‍മല്‍കുമാര്‍, ഷൈജിത്ത് കരുവാക്കോട്, സുഭാഷ് വനശ്രീ, ഇര്‍ഫാദ് മായിപ്പാടി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി. ബിജു, സുപ്രണ്ട് കെ. വേണു എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.