കാഞ്ഞങ്ങാട്: പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്കുള്ളിലെ നിര്‍ധന -കിടപ്പ്, കാന്‍സര്‍ രോഗികളുടെ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. 180 കുടുംബങ്ങള്‍ക്കാണ് ഈ വര്‍ഷം 1000 രൂപ വിലവരുന്ന, 18 സാധനങ്ങള്‍ ഉള്‍കൊള്ളുന്ന ഓണക്കിറ്റ് നല്‍കിയത്. കൂടാതെ 100 കിടപ്പ് രോഗികള്‍ക്ക് ഓണക്കോടിയായി സാരി, നൈറ്റി, തോര്‍ത്ത്, മുണ്ട് എന്നിവയും വിതരണം ചെയ്തു. കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി.കെ. ആസിഫ് ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞിരാമന് നായര്‍ അധ്യക്ഷത വഹിച്ചു. കെ.ടി. ജോഷിമോന് സ്വാഗതവും പി. രവീന്ദ്രന് നന്ദിയും പറഞ്ഞു.