ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1560775
Monday, May 19, 2025 2:07 AM IST
ബദിയഡുക്ക: യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബദിയഡുക്ക പോലീസ് 107.090 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ നെക്രാജെ പ്ലാവിന്തൊടി സ്വദേശി മുഹമ്മദ് റഫീഖിനെ (23) അറസ്റ്റ് ചെയ്തു.
നിരോധിത ലഹരിവസ്തുക്കള്‍ക്ക് തടയിടുന്നതിന് കണ്ണൂര്‍ റേഞ്ച് തലത്തില്‍ നടക്കുന്ന കോമ്പിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടിയത്.
പോലീസ് കോമ്പിംഗ് ഡ്യൂട്ടി ചെയ്തു വരുന്നതിനിനിടെ ഇന്നലെ രാവിലെ 7.25ഓടെ നീര്‍ച്ചാലില്‍ എത്തിയപ്പോഴാണ് ഇയാളുടെ വീട്ടില്‍ നിരോധിത ലഹരി വസ്തു സൂക്ഷിച്ചതായ വിവരം ലഭിക്കുന്നതും റെയ്ഡ് നടത്തിയതും. പ്രതിയുടെ മുറി പരിശോധിച്ചപ്പോഴാണ് ബെഡിനടിയില്‍ സൂക്ഷിച്ച എംഡിഎംഎ പിടികൂടിയത്.