താ​യ​ന്നൂ​ര്‍: മ​ഴ ചാ​റ്റ​ലി​ന്‍റെ അ​ലോ​സ​ര​പ്പെ​ടു​ത്ത​ലൊ​ന്നും വീ​ട്ടു​കോ​ലാ​യ​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന​വ​രു​ടെ പ​യ​മ​പ​റ​ച്ചി​ലും പാ​യാ​രം പ​റ​ച്ചി​ലി​നും ത​ട​സ​മാ​യി​ല്ല. കു​ഞ്ഞു​മ​ക്ക​ളു​ടെ കു​ത്തി​വെ​യ്പ് കാ​ര്യം തൊ​ട്ട് മ​ഴ​യോ​ടൊ​പ്പം എ​ത്തു​ന്ന പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ വ​രെ കോ​ലാ​യ​ക്കൂ​ട്ട​ത്തി​ന്‍റെ സം​വാ​ദ വി​ഷ​യ​ങ്ങ​ളാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തും കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​വും എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി താ​യ​ന്നൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച കോ​ലാ​യ​ക്കൂ​ട്ട​മാ​ണ് ആ​രോ​ഗ്യ​സം​വാ​ദ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​മാ​യി മാ​റി​യ​ത്.

ഇ​ന്ത്യ​യി​ല്‍ ത​ന്നെ ആ​ദ്യ​മാ​യി​യാ​ണ് ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി എ​ച്ച്പി​വി വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യു​ടെ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.​അ​തോ​ടൊ​പ്പം ജീ​വി​ത​ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണം പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ,ദേ​ശീ​യ ബ​ധി​ര​ത നി​ര്‍​മാ​ര്‍​ജ​ന പ​രി​പാ​ടി ,അ​ന്ധ​ത​നി​ര്‍​മാ​ര്‍​ജ​ന പ​രി​പാ​ടി, കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ​രി​പാ​ടി, എം.​ആ​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ​യി​ന്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ക്കെ​യും സം​വാ​ദ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.​

ലോ​ക ഹൈ​പ്പ​ടെ​ന്‍​ഷ​ന്‍ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​ന​വും വി​വി​ധ രോ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​ള്ള സ്‌​ക്രീ​നിം​ഗ് ക്യാ​മ്പും കോ​ലാ​യ​ക്കൂ​ട്ട​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ടു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ, ബ്ലോ​ക്ക് വി​ക​സ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ര​ജ​നി കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍, ആ​രോ​ഗ്യ​കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ന്‍.​എ​സ്. ജ​യ​ശ്രീ, പ​ഞ്ചാ​യ​ത്തം​ഗം രാ​ജീ​വ​ന്‍ ചീ​രോ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഒ​ത്തു​കൂ​ടി​യി​രു​ന്ന​വ​രോ​ട് ആ​രോ​ഗ്യ സ​ന്ദേ​ശ​ങ്ങ​ളു​ടെ ല​ളി​ത വാ​ച​ക​ങ്ങ​ളും ആ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ.​ബി. സ​ന്തോ​ഷ്, ഡോ. ​ബേ​സി​ല്‍ വ​ര്‍​ഗീ​സ്, എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ശ്യാം​മോ​ഹ​ന്‍, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് എം. ​ച​ന്ദ്ര​ന്‍, ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​പി. ഹ​സീ​ബ്, ജി​ല്ലാ ഒ​ഫ്താ​ല്‍​മി​ക് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജെ​യി​ന്‍ ഷൈ​നി, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​ജി​ത് സി. ​ഫി​ലി​പ്പ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി.​വി.​മ​ഹേ​ഷ്‌​കു​മാ​ര്‍, പി.​കെ.​ജി​ഷ, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് കെ.​എ​സ്. ശോ​ഭ​ന, ഓ​ഡി​യോ​ള​ജി​സ്റ്റ് രാ​ഹു​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.