കാ​സ​ര്‍​ഗോ​ഡ്: ഗ​താ​ഗ​ത​ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഇ-​ച​ലാ​ന്‍ മു​ഖേ​ന പോ​ലീ​സ് ന​ല്‍​കി​യി​ട്ടു​ള്ള പി​ഴ നാളെ മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം അ​ശോ​ക്‌​ന​ഗ​റി​ലു​ള്ള ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റി​ൽ നേ​രി​ട്ടെ​ത്തി അ​ട​ച്ചു​തീ​ര്‍​പ്പ​ക്കാ​ന്‍ അ​വ​സ​രം.

2021 മു​ത​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ പോ​ലീ​സ് ന​ല്‍​കി​യ ഇ-​ച​ലാ​നു​ക​ളി​ല്‍ ര​ണ്ടു​ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ ച​ലാ​നു​ക​ള്‍ അ​ട​ച്ചു​തീ​ര്‍​പ്പാ​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​താ​ണ്. ഇ​തി​ല്‍ 1.1 ല​ക്ഷം ചെ​ലാ​നു​ക​ള്‍ കോ​ട​തി​യി​ലേ​ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഇ-​ച​ലാ​ന്‍ ന​ല്‍​കി​യ തീ​യ​തി മു​ത​ല്‍ 90 ദി​വ​സ​ത്തേ​ക്ക് പ​രി​വാ​ഹ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ (https: //echallan parivahan .gov. in/index/accused-challan) ഓ​ണ്‍​ലൈ​ന്‍ ആ​യി അ​ടയ്​ക്കാ​വു​ന്ന​താ​ണ്. ഫൈ​ന്‍ അ​ട​യ്ക്കാ​ത്ത ച​ലാ​നു​ക​ള്‍ തു​ട​ര്‍​ന്ന് വെ​ര്‍​ച്വ​ല്‍ കോ​ട​തി​യി​ലേ​ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ആ​കു​ന്നു. https://vcourts.gov .in/virtualcourt/main.php എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ തു​ട​ര്‍​ന്ന് 60 ദി​വ​സം പെ​യ്‌​മെ​ന്‍റ് ഓ​പ്ഷ​ന്‍ ല​ഭി​ക്കു​ന്ന​താ​ണ്.

വെ​ര്‍​ച്വ​ല്‍ കോ​ട​തി​യി​ലും പേ​മെ​ന്‍റ് ചെ​യ്യാ​ത്ത ച​ലാ​ന്‍ റെ​ഗു​ല​ര്‍ കോ​ട​തി​യി​ലേ​ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ആ​യ​താ​യി കാ​ണി​ക്കു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള മെ​സേ​ജ്/അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​വ​ര്‍ ഇ​തു​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ഡി​സ്ട്രി​ക്ട് ട്രാ​ഫി​ക് നോ​ഡ​ല്‍ ഓ​ഫീ​സി​ലോ (ഡി​സി​ആ​ര്‍​ബി) കോ​ര്‍​ട്ട് റി​വ​ര്‍​ട്ട് അ​പേ​ക്ഷ ന​ല്കി​യ ശേ​ഷം പ​രി​വാ​ഹ​ന്‍ സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​ന്‍ ആ​യി ഫൈ​ന്‍ അ​ട​ച്ചു തീ​ര്‍​പ്പാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്നാ​ല്‍, ഇ​നി മു​ത​ല്‍ ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റി​ല്‍ നേ​രി​ട്ടെ​ത്തി അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ ത​ല്‍​ക്ഷ​ണം ഫൈ​ന്‍ അ​ട​ച്ചു തീ​ര്‍​പ്പ​ക്കാ​വു​ന്ന​താ​ണ്. ഫോ​ണ്‍: 04994 224100.