തൃ​ക്ക​രി​പ്പൂ​ർ: കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഉ​പ്പു വെ​ള്ളം ക​യ​റി നാ​ശം വി​ത​യ്ക്കാ​റു​ള്ള കൈ​ക്കോ​ട്ട്ക​ട​വ് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പ​രി​ഹാ​ര​മാ​യി കൊ​വ്വ​പു​ഴ കൈ​വ​ഴി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ത​ട​യ​ണ തു​റ​ന്നു. മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം മോ​ശ​മാ​കു​ന്ന​തും പ​രാ​തി​ക്കി​ട​യാ​ക്കി​യി​രു​ന്നു.

പ്രശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഷി​ക പ​ദ്ധ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴു​ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കൊ​വ്വ​പ്പു​ഴ കൈ​വ​ഴി​യി​ൽ ത​ട​യ​ണ നി​ർ​മി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​സു​മേ​ഷ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​അ​നി​ൽ കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. ന​ജീ​ബ്, പ​ഞ്ചാ​യ​ത്ത് അം​ഗം വി.​പി. സു​നീ​റ, അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ എം.​കെ. ശ്രു​തി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ എ​ഞ്ചി​നി​യ​റി​ങ്ങ് വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ വി. ​സ​ത്യ​പ്ര​കാ​ശ്, പി. ​സ​ജി​ത്ത്, എം.​വി. നി​ഗേ​ഷ്, കെ. ​ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.