തോമാപുരം ഫൊറോനയിൽ ദിശാദർശൻ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു
1569481
Sunday, June 22, 2025 7:17 AM IST
ചിറ്റാരിക്കാൽ: തലശേരി അതിരൂപത സമുദായ ശാക്തീകരണത്തിന്റെ ഭാഗമായി ചിറ്റാരിക്കാലിൽ തോമാപുരം സെന്റ് തോമസ് ഫൊറോനയുടെ കീഴിൽ ദിശാദർശൻ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. ഫൊറോന വികാരി റവ.ഡോ. മാണി മേൽവട്ടം ആശീർവാദ കർമവും ഉദ്ഘാടനവും നിർവഹിച്ചു.
ഫൊറോന ഹെൽപ് ഡസ്ക് ഡയറക്ടർ ഫാ. ജോജി ചക്കനാനിക്കൽ അധ്യക്ഷത വഹിച്ചു. അതിരൂപത ചാൻസലർ ഫാ. ജോസഫ് റാത്തപ്പള്ളിൽ, ഹെൽപ് ഡസ്ക് കോ-ഓർഡിനേറ്റർ സിവിക്കുട്ടി വർഗീസ്, ഇടവക കോ-ഓർഡിനേറ്റർ രാജു മാത്യു പാഴൂർ, ഷൈനി ജോബി കൊണ്ടാണ്ടുശാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ ടൗൺ കുരിശുപള്ളിക്കു സമീപത്തുള്ള സാന്തോം കെട്ടിടത്തിലാണ് ദിശാദർശൻ ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുക. സമുദായത്തെ ശാക്തീകരിക്കുന്നതിനും സമുദായാംഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുമുള്ള വിവിധ കർമപദ്ധതികളാണ് ഹെൽപ് ഡസ്ക് വഴി വിഭാവനം ചെയ്യുന്നത്.