കാ​ഞ്ഞ​ങ്ങാ​ട്: എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന രാ​ജീ​വ​ൻ കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ സ്മ​ര​ണ​യ് ക്കാ​യി യു​വ​ക​ലാ​സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ക​ലാ​ല​യ ചെ​റു​ക​ഥ പു​ര​സ്കാ​ര​ത്തി​ന് കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ഏ​യ്ഞ്ച​ൽ മ​രി​യ സെ​ബാ​ൻ അ​ർ​ഹ​യാ​യി.

ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ​ന​ത്ത​ടി​യി​ലെ സെ​ബാ​ൻ കാ​ര​ക്കു​ന്നേ​ലി​ന്‍റെ​യും ബ​ളാ​ന്തോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക രാ​ജി തോ​മ​സി​ന്‍റെ​യും മ​ക​ളാ​ണ്. മാ​ധ​വ​ൻ പു​റ​ച്ചേ​രി, പ​ത്മ​നാ​ഭ​ൻ ബ്ലാ​ത്തൂ​ർ, ഷെ​രീ​ഫ് കു​രി​ക്ക​ൾ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് വി​ധി​നി​ർ​ണ​യം ന​ട​ത്തി​യ​ത്.

രാ​ജീ​വ​ൻ കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ജൂ​ൺ 29 ന് ​കാ​ഞ്ഞ​ങ്ങാ​ട് എം​എ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​രം ന​ല്കും.