യോഗ ദിനാചരണം
1569028
Saturday, June 21, 2025 1:44 AM IST
വെള്ളരിക്കുണ്ട്: അന്താരാഷ്ട്ര യോഗ ദിനാചരണത്തിനു മുന്നോടിയായി സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി യോഗ ക്ലാസ് നടത്തി.
യോഗ മാസ്റ്റർ ബാബുരാജ് ക്ലാസ് നയിച്ചു. മുഖ്യാധ്യാപകൻ എം.യു. ജോസ്കുട്ടി, എൻസിസി ഓഫീസർ പി.എൻ. ജെന്നി എന്നിവർ പ്രസംഗിച്ചു.
മാലോം: മാലോത്ത് കസബ ജിഎച്ച്എസ്എസിൽ നടന്ന യോഗ ദിനാചരണത്തിന് ഇൻസ്ട്രക്ടർ ജലീന ആൻ സെബാസ്റ്റ്യൻ നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് ബീന ചാക്കോ ഉദ്ഘാടനം ചെയ്തു.
എസ്എംസി ചെയർമാൻ കെ. ദിനേശൻ അധ്യക്ഷതവഹിച്ചു.
സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, അധ്യാപകരായ പി.ജി. ജോജിത, രമ്യ കൃഷ്ണൻ, പി.പി. ശ്രീവിദ്യ എന്നിവർ സംബന്ധിച്ചു.
തൃക്കരിപ്പൂർ: സംഗീത- യോഗാ ദിനാചരണത്തിന് മുന്നോടിയായി സെന്റ് പോൾസ് എയുപി സ്കൂളിൽ മെലോടിക്ക ഉപയോഗിച്ചുള്ള സംഗീതവും യോഗ അഭ്യാസവും നടത്തി. സംഗീതാധ്യാപകൻ ജോയ് പിലാത്തറ മെലോടിക്ക എന്ന സംഗീത ഉപകരണത്തിൽ കുട്ടികൾക്കായി പാട്ടുകൾ വായിച്ചു.
യോഗ പരിശീലക സി. ഷൈനി വിദ്യാർത്ഥികളെ യോഗ അഭ്യാസം പരിശീലിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗീത- യോഗ ദിനാചരണം ഗായകൻ നിരുപം സായ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡന്റ് എം.വി. ഫൈസൽ അധ്യക്ഷത വഹിച്ചു. റിട്ട. എഇഒ കെ.വി. രാഘവൻ, മുഖ്യാധ്യാപിക സിസ്റ്റർ ഷീനാ ജോർജ്, മദർ പിടിഎ പ്രസിഡന്റ് എം. സുൽഫാനത്ത്, പി. ദേവസി എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് എം.വി. ഫൈസൽ നിരൂപം സായിയെ പൊന്നാടയണയിച്ച് ആദരിച്ചു.