ഇന്റേണല്‍ കമ്മിറ്റികള്‍ ശക്തമാകണം: വനിതാ കമ്മീഷന് അംഗം
1569030
Saturday, June 21, 2025 1:44 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന വനിതാ കമ്മീഷന് പോഷ് ആക്ട് 2013 മായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ശില്പശാല സംഘടിപ്പിച്ചു.
തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്നങ്ങള്‍ സംബന്ധിച്ച് വനിതാ കമ്മീഷന് ലഭിച്ച് വരുന്ന പരാതികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് 14 ജില്ലകളിലും ശില്പശാലകള് സംഘടിപ്പിക്കുന്നതെന്നും സ്ഥാപനങ്ങളില്‍ പോഷ് ആക്ട് 2013നു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇന്റേണല്‍ കമ്മറ്റികളും കൂടുതല്‍ ക്തമാകേണടതുണ്ടെന്നും സംസ്ഥാന വനിതാകമ്മീഷന് അംഗം പി. കുഞ്ഞായിഷ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് അധ്യക്ഷതവഹിച്ചു.
എം. ആശാലത, എല്‍. ഷീബ, എസ്. സന്തോഷ് കുമാര്‍ പ്രസംഗിച്ചു.