ക​രി​ന്ത​ളം: നെ​ല്ലി​യ​ടു​ക്കം കി​ളി​യ​ളം ചാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ബാ​നം അ​മ്പ​ല​ത്തി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന കെ.​വി. രാ​ജ​നാ​ണ് (52) മ​രി​ച്ച​ത്.

ഇ​തി​ന​ടു​ത്തു​കൂ​ടി ഒ​ഴു​കു​ന്ന ചാ​ലി​ൽ വീ​ണ് കി​ളി​യ​ളം വ​രെ ഒ​ഴു​കി​യെ​ത്തി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ​രേ​ത​രാ​യ കു​ഞ്ഞി​രാ​മ​ന്‍റെ​യും മാ​ധ​വി​യു​ടെ​യും മ​ക​നാ​ണ്.

ഒ​രു മ​ക​ളു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ൻ, ബാ​ബു (ബി​രി​ക്കു​ളം), രാ​ജ​ൻ. മൃ​ത​ദേ​ഹം പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചി​രു​ന്നു.