ഒളിവിൽ പോയ പ്രതികൾ പിടിയിൽ
1569482
Sunday, June 22, 2025 7:17 AM IST
കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ് വീട്ടിൽനിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികൾ ഹൊസ്ദുർഗ് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ പിടിയിലായി. മുറിയനാവി സ്വദേശികളായ ഷാജഹാൻ അബൂബക്കർ (41), പി.എം. നൗഷാദ് (37) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 25 ന് നടത്തിയ പരിശോധനയിൽ ഷാജഹാന്റെ വീട്ടിൽ നിന്ന് ഇയാളുടെ പാന്റിലും സോക്സിലും ഒളിപ്പിച്ചുവച്ചിരുന്ന 3.610 ഗ്രാം എംഡിഎംഎയും നൗഷാദിന്റെ വീട്ടിൽ നിന്ന് 1.790 ഗ്രാം എംഡിഎംഎയും 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിരുന്നു. ഷാജഹാനെ മംഗളൂരു ജ്യോതി സർക്കിളിന് സമീപത്തെ ഒളിത്താവളത്തിൽ നിന്നും നൗഷാദിനെ ഗോവയിൽ നിന്നുമാണ് പിടികൂടിയത്.
ഇരുവരും നേരത്തേയും സമാനമായ കേസുകളിൽ പ്രതികളാണ്. എസ്ഐമാരായ അഖിൽ, വരുൺ, എസ് സിപിഒ കെ.ടി. അനിൽ, ജ്യോതിഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.