യോഗ ദിനാചരണം നടത്തി
1569600
Monday, June 23, 2025 12:47 AM IST
കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ -ആയുഷ് വകുപ്പ് നാഷണല്‍ ആയുഷ് മിഷന് കേരളം വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത് അന്താരാഷ്ട്ര യോഗാ ദിന ജില്ലാതല പരിപാടി കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.കെ. രേഷ്മ അധ്യക്ഷതവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.സി. ദീപ്തി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ്, ഡോ.പി.വി. അരുണ്‍, ഡോ. നിര്‍മല പ്രതാപ്, ഡോ.പി.എസ്. മഹേഷ്, എം.വി. നാരായണന്, ഡോ.കെ. ശ്രുതി പണ്ഡിറ്റ്, ഡോ. പ്രദീപ് ദാമോദരന്‍, ഡോ.എം.എസ്. വിനോദ്, വി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
ഡോ.പി. തുഷാര സ്വാഗതവും ഡോ. ഹര്ഷന് സൂസന് ഏലിയാസ് നന്ദിയും പറഞ്ഞു.