ചീ​മേ​നി: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ പ​ഠ​നം സാ​ധ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പം നി​ൽ​ക്കു​മെ​ന്ന് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നോ​ക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു പ​റ​ഞ്ഞു. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 30 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​റാ​ട്ട് നി​ർ​മി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ 800 യു​വാ​ക്ക​ളെ​യാ​ണ് സ​ർ​ക്കാ​ർ സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ഠ​ന​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ള്ള​ത്. ഓ​രോ​രു​ത്ത​ർ​ക്കും 25 ല​ക്ഷം രൂ​പ​യാ​ണ് ന​ല്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ, അ​മേ​രി​ക്ക, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​വ​ർ പ​ഠി​ച്ച് പ്ലേ​സ്മെ​ന്‍റ് നേ​ടു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എം.​കെ. ശ്രു​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​ശ​കു​ന്ത​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ല​ക്ഷ്മി, ക​യ്യൂ​ർ ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി. അ​ജി​ത് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ശാ​ന്ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​വി. സു​നി​ത, എം. ​സു​മേ​ഷ്, കെ. ​അ​നി​ൽ​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ എം. ​കു​ഞ്ഞി​രാ​മ​ൻ, ടി.​എ​സ്. ന​ജീ​ബ്, പി.​ബി. ഷീ​ബ, പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​ശ്രീ​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​രാ​കേ​ഷ്, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ പി.​വി. സ​തീ​ഷ്കു​മാ​ർ, പ്ര​മോ​ട്ട​ർ എം. ​സൗ​മി​നി, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ എം.​കെ. ന​ളി​നാ​ക്ഷ​ൻ, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, കെ. ​രാ​ജ​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞി കൂ​ളി​യാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.