ദേശീയപാത: എഐവൈഎഫ് മനുഷ്യമതിൽ തീർത്തു
1569602
Monday, June 23, 2025 12:47 AM IST
ചെറുവത്തൂർ: ദേശീയപാത നിർമാണം അശാസ്ത്രീയമായി നടത്തുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്നുവെന്നും വീരമലക്കുന്നിനെ സംരക്ഷിക്കാൻ പാരിസ്ഥിതിക ഓഡിറ്റിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് വീരമലക്കുന്നിന് മുന്നിൽ മനുഷ്യ മതിൽ തീർത്തു.
സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എം.സി. അജിത് അധ്യക്ഷതവഹിച്ചു.
ബങ്കളം പി. കുഞ്ഞികൃഷ്ണൻ, ധനീഷ് ബിരിക്കുളം, സി.വി. വിജയരാജ്, മുകേഷ് ബാലകൃഷ്ണൻ, പ്രകാശൻ പള്ളിക്കാപ്പിൽ, കെ.വി. ദിലീഷ്, കെ. കരുണാകരൻ, എം. ശ്രീജിത് എന്നിവർ പ്രസംഗിച്ചു.