ജില്ലാ ഒളിമ്പിക് അസോ. മെഗാറാലി നടത്തി
1570112
Wednesday, June 25, 2025 12:56 AM IST
നീലേശ്വരം: രാജ്യാന്തര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ലഹരിവിപത്തിനെതിരെ കായികലോകം എന്ന സന്ദേശമുയർത്തി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നീലേശ്വരത്ത് മെഗാറാലി നടത്തി. നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഫ്ലാഗ് ഓഫ് ചെയ്തു.
അന്തർദേശീയ വോളിബോൾ താരം അഞ്ജു ബാലകൃഷ്ണൻ ഒളിമ്പിക് ദീപം തെളിച്ചു. നഗരസഭ കൗൺസിലർമാരായ കെ. മോഹനൻ, പി.പി. ലത, പി. ശ്രീജ, അന്തർദേശീയ പവർ ലിഫ്റ്റിംഗ് താരം എം.വി. പ്രദീഷ്, ദേശീയ ഫുട്ബോൾ താരം വിജയചന്ദ്രൻ, വോളിബോൾ താരം പി. ഗോപാലകൃഷ്ണൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം. അച്യുതൻ, വൈസ് പ്രസിഡന്റ് ഡോ. എം.കെ. രാജശേഖരൻ എന്നിവർ സംബന്ധിച്ചു. മെയിൻ ബസാറിലെ പഴയ നഗരസഭാ ഓഫിസിന് സമീപത്തുനിന്ന് തുടങ്ങിയ റാലി രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സമാപിച്ചു.