മയക്കുമരുന്ന് കേസ് പ്രതിയെ പൂജപ്പുര ജയിലിലടയ്ക്കും
1570106
Wednesday, June 25, 2025 12:56 AM IST
കാഞ്ഞങ്ങാട്: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ പിഐടി എന്‍ഡിപിഎസ് ആക്ട് പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. കൊളവയല്‍ ഇട്ടമ്മല്‍ സ്വദേശി പി.പി. നിസാമുദ്ദീനെയാണ് (35) അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് തടവില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ട ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
72.73ഗ്രാ എംഡിഎംഎ വില്പനക്കായി കൈവശം വച്ചതിന് കഴിഞ്ഞ ഡിസംബറില്‍ തലപ്പാടിയില്‍ പിടിയിലായ ഇയാള്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് ലഹരിക്കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.
തുടര്‍ച്ചയായി ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തുന്ന പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് എന്‍ഡിപിഎസ് നിയമപ്രകാരം കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ ആദ്യ അറസ്റ്റാണിത്. ജില്ലയില്‍ ഈ നിയമപ്രകാരം അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് നിസാമുദ്ദീന്‍.