മാ​ല​ക്ക​ല്ല്: സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പു​സ്ത​ക കൈ​നീ​ട്ട​മൊ​രു​ക്കി രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ്. കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗ​വും ഭാ​ഷാ ക്ല​ബും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ചേ​ർ​ന്നാ​ണ് സ്കൂ​ളി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ല്കി​യ​ത്.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ടി​ലും മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ. സ​ജി​യും കോ​ള​ജി​ലെ എ​ൻ‌​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രി​ൽ​നി​ന്ന് പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. കോ​ള​ജി​ലെ മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യാ​പി​ക അ​തു​ല്യ കു​ര്യാ​ക്കോ​സ്, ലൈ​ബ്ര​റി ഇ​ൻ ചാ​ർ​ജ് സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വാ​യ​ന മാ​സാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്രം കാ​ണാം ക​ഥ​യു​ണ്ടാ​ക്കാം, വാ​യ​ന പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.