കുഴി: ചിത്താരി പാലം അടച്ചു
1570538
Thursday, June 26, 2025 9:00 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസര്‍ഗോഡ് സംസ്ഥാനപാതയിലെ ചിത്താരി പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ വലിയ കുഴി രൂപപ്പെട്ടു. കിഴക്ക് ഭാഗത്തുള്ള പഴയ പാലത്തിന്റെ മധ്യത്തിലായാണ് കുഴി രൂപപ്പെട്ടത്. പുഴ കാണുന്ന വിധത്തിലാണ് കുഴി രൂപപ്പെട്ടത്.
ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ പുഴയില്‍ വീഴാന്‍ പാകത്തിലാണ് കുഴിയുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. നാട്ടുകാര്‍ ഉടന്‍ മുന്നറിയിപ്പ് നടപടി സ്വീകരിച്ചതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി. വൈകുന്നേരത്തോടെ പോലീസെത്തി പാലം അടച്ചു.