ലഹരിവിരുദ്ധ ബോധവത്കരണക്ലാസ്
1570533
Thursday, June 26, 2025 8:52 AM IST
നീലേശ്വരം: സെന്റ് പീറ്റേഴ്സ് ഐസിഎസ്ഇ സ്കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. നീലേശ്വരം എസ്ഐ രാജേഷ് കുമാര്‍ ക്ലാസ് നയിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ലോറന്‍സ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഐറിന് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സൗദാബി സ്വാഗതവും ഹെഡ് ഗേള്‍ അഫ്രിന് അബ്ദുള്‍ സത്താര്‍ നന്ദിയും പറഞ്ഞു.
പരപ്പ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ അവബോധക്ലാസ്, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, ചര്‍ച്ച, ചിത്രരചനമത്സരം എന്നിവ സംഘടിപ്പിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, എക്സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
വൈസ്പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷതവഹിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് പരപ്പ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. ബാബു, ആര്‍ജിഎസ്എ ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. ഷൈബ എന്നിവര്‍ പ്രസംഗിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ ചാള്‍സ് ജോസ് ക്ലാസ് നയിച്ചു. ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ കെ.ജി. ബിജുകുമാര്‍ സ്വാഗതവും കമ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പെര്‍ട്ട് ബി. ജയകൃഷ്ണന് നന്ദിയും പറഞ്ഞു.