മാ​ലോം: വി​ല​ക്ക​യ​റ്റം, അ​ന​ധി​കൃ​ത കാ​റ്റ​റിം​ഗ്, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വ് എ​ന്നി​വ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സാ​സി​യേ​ഷ​ൻ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ മാ​ലോം പി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​മേ​ശ​ൻ പാ​വൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ര​ക്ഷാ​ധി​കാ​രി പി. ​മൂ​സ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി.​എം. സാ​ദി​ഖ്, ചി​റ്റാ​രി​ക്കാ​ൽ മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ്‌ മ​ടി​ക്കൈ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സ​ജി റോ​യ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.