ആ​രോ​ഗ്യ സേ​ന​യ്ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
Saturday, April 1, 2023 11:00 PM IST
കൊല്ലം: ച​വ​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ആ​രോ​ഗ്യ ജാ​ഗ്ര​ത 2023 ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ സേ​ന​ക്കു​ള്ള പ​രി​ശീ​ല​നം പന്മ​ന പ​ഞ്ചാ​യ​ത്ത് സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ല്‍ സേ​തുകു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൃ​ത്തി​യു​ള്ള കേ​ര​ളം​ വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കേ​ര​ളം എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പന്മന പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ലും മാ​ലി​ന്യം ക​ണ്ടെ​ത്തി ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​സേ​ന അം​ഗ​ങ്ങ​ള്‍ ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍​ക്ക് എ​ന്നി​വ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ട​ന്ന​ത്. ശു​ചി​ത്വ​മി​ഷ​ന്‍റെ കോ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, സി ​എ​ച്ച് സി ​ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷി​ബു എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു.
പന്മ​ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ന്‍​സെ​ന്‍റ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കൊ​ച്ച​റ്റ​യി​ല്‍ റ​ഷീ​ന ഹ​ന്‍​സി​യ ഷം​നാ റാ​ഫി, അ​ന്‍​സി​യ, മ​ല്ല​യി​ല്‍ സ​മ​ദ്, സു​ക​ന്യ, ലി​ന്‍​സി​ലി​യോ​ണ്‍,അ​ന്‍​സ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.