മ​ഷ്റൂം പ്രൊ​ഡ​ക്ഷ​ൻ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ
Wednesday, February 1, 2023 10:19 PM IST
പീ​രു​മേ​ട്: പീ​രു​മേ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പു​തി​യ​താ​യി പീ​രു​മേ​ട്ടി​ൽ ആ​രം​ഭി​ച്ച മ​ഷ്റൂം പ്രൊ​ഡ​ക്ഷ​ൻ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൽ​സ​ൺ ജെ​യിം​സ് കു​ന്ന​ത്ത്പു​ര​യി​ടം, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​ണി​ന്‍റെ ഉ​ത്പാ​ദ​ന​വും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും വി​പ​ണ​ന​വു​മാ​ണ് ഇ​വി​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്കും വീ​ട്ട​മ്മ​മാ​ർ​ക്കും ഇ​തു വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​യ സം​രം​ഭ​മാ​ണ്.