വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ചു
1566575
Thursday, June 12, 2025 3:46 AM IST
അടൂർ: ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ ഏഴംകുളം ക്ഷേത്രത്തിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ വഴിയാത്രക്കാരൻ കാറിടിച്ച് മരിച്ചു. ഏഴംകുളം തേപ്പുപാറ, പാറവിള തെക്കേതിൽ പരമേശ്വരനാണ് (66)മരിച്ചത്. ഇന്നലെ പുലർച്ചെ 5.30ന് ഏഴംകുളം ദേവി ക്ഷേത്രം ജംഗ്ഷനു സമീപത്തായിരുന്നു അപകടം.
റോഡിലൂടെ നടന്നു പോകുകയായിരുന്ന പരമേശ്വരനെ കൊടുമൺ ഭാഗത്തു നിന്ന് വരികയായിരുന്ന കാറിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഓടിക്കൂടിയവർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.