ലക്ഷ്യബോധത്തോടുകൂടിയ പഠനം ലഹരിയാകണം: ഡോ. എം.എസ്. സുനിൽ
1566581
Thursday, June 12, 2025 3:54 AM IST
ഇലന്തൂർ: ലക്ഷ്യബോധത്തോടു കൂടിയ പഠനം ലഹരിയാകണമെന്ന് സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ. ഇലന്തൂർ. ജനകീയ സമിതി ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്കൂളിൽ സംഘടിപ്പിച്ച പഠനം ലഹരിയാക്കാം സെമിനാറും ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡോ. സുനിൽ.
10, 12 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും ബിഎഡ് റാങ്ക് ജേതാക്കൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. സമിതി പ്രസിഡന്റ് എം. ബി. സത്യൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ജയശ്രീ മനോജ്, സമിതി ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ , ട്രഷറർ പി. എം. ജോൺസൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കൺവീനർമായ വിൻസൺ തോമസ്, കൺവീനർ സാം സാമൂവൽ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ജെ. സിനി, സജി തേക്കുകര, സ്കൂൾ മാനേജർ പി. കെ. പ്രസന്നൻ, ഹെഡ്മിസ്ട്രസ് ഷൈലശ്രീ , ജനകീയ സമിതി ഭാരവാഹികളായ എം. ആർ. സുനിൽ, സാലമ്മ ബിജി, സനില സുനിൽ, കെ. ജി. ഏബ്രഹാം, സോജൻ ജോർജ്, പി. ജി. ഗോപിനാഥൻ നായർ, തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.