ഫലവൃക്ഷത്തൈ നടീൽ
1566582
Thursday, June 12, 2025 3:54 AM IST
കോട്ടാങ്ങൽ: കോട്ടാങ്ങല്‍ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരത്തോടനുബന്ധിച്ച് ചുങ്കപ്പാറ സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.
ബാങ്ക് വൈസ് പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മുഹമ്മദ് നജീബ്, സ്കൂൾ പ്രകൃതിക്ലബ് കോഓർഡിനേറ്റർ മറിയാമ്മ ആന്റണി,ലൈജി കോശി മാത്യു എന്നിവർ പ്രസംഗിച്ചു.