ബാലവേല വിരുദ്ധ ദിനാചരണം ഇന്ന്
1566584
Thursday, June 12, 2025 3:54 AM IST
പത്തനംതിട്ട: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണ ഉദ്ഘാടനം അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് 2.30ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിക്കും.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി. ആർ. ലതാകുമാരി ബോധവത്കരണ ക്ലാസ് നയിക്കും. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, അംഗം ശരത് കുമാര്‍, ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, ഇന്‍സ്പെക്ടര്‍ പ്ലാന്റേഷന് വി. അനില്‍കുമാർ, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ. ആർ. സനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.