വനമൂല്യങ്ങളെ പൂർണമായി ഉൾക്കൊള്ളണം: കമലാഹർ
1566820
Friday, June 13, 2025 3:52 AM IST
പത്തനംതിട്ട: വനത്തിന്റെ മൂല്യങ്ങളെ പൂർണമായി ഉൾക്കൊണ്ട് സമൂഹത്തിലേക്ക് എത്തിക്കാൻ മാധ്യമ പ്രവർത്തകർക്കു കഴിയണമെന്ന് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺവസർവേറ്റർ ഡോ. ആർ. കമലാഹർ.
സംസ്ഥാന വനംവന്യജീവി വകുപ്പ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പത്തനംതിട്ട, ആലപ്പുഴ പ്രസ്ക്ലബ്ബുകളുടെ സഹകരണത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിൽ നടത്തിയ മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ അധ്യക്ഷത വഹിച്ചു. കോന്നി ഡിഎഫ്ഒ ആയുഷ്കുമാർ കോറി, പത്തനംതിട്ട പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, ആലപ്പുഴ പ്രസ്ക്ലബ് പ്രതിനിധി രേവതി എസ്. പിള്ള, സോഷ്യൽ ഫോറസ്ട്രി എസിഎഫുമാരായ ബി. രാഹുൽ, സുമി ജോസഫ്, ആലപ്പുഴ റേഞ്ച് ഓഫീസർ പി.കെ. രാജേഷ്, പത്തനംതിട്ട റേഞ്ച് ഓഫീസർ ജെ. മുഹമ്മദ് സാബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രഫ. ഇ. കുഞ്ഞിക്കൃഷ്ണൻ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കോശി ജോൺ മോഡറേറ്ററായിരുന്നു.